(www.panoornews.in)ജോത്സ്യനെ പ്രവചന മുറിയിൽ കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിധി പറയാനായി മാറ്റി. വിചാരണ കോടതിയായ ഒന്നാം അഡീഷണൽ ജില്ലാസെഷൻസ് ജഡ്‌ജ് ഫിലിപ്പ് തോമസാണ് കേസ് പരിഗണിക്കുന്നത്.
പിണറായി പാറപ്രം കോളാട്ടെ ശിഖാലയത്തിൽ കുഞ്ഞിരാമൻ ഗുരുക്കളെ (72) യാണ് ജോത്സ്യരുടെ പ്രവചന മുറിയിൽ വെച്ച് കുത്തി കൊലപ്പെ ടുത്തിയത്. എരഞ്ഞോളി കൂളിബസാറിലെ കേളോത്ത് ഇസ്‌മയിലിന്റെ മകൻ സി.കെ. റമീസാ(48)ണ് പ്രതി.

2012 ഫിബ്രവരി 4 ന് വൈകുന്നേരമാണ് കേസിന്നാസ ദമായ സംഭവം. ജോത്സ്യനെ കാണാനെത്തിയ പ്രതി മുറി
തുറന്ന് അകത്ത് കടന്ന് കുത്തി പരിക്കേൽപ്പിക്കുകയും, നിലവിളി കേട്ട് ഓടിയെത്തി യ മകനും മറ്റും ചേർന്ന് തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിൽസക്കിടയിൽ ഫിബ്രവരി 26 ന് മരണപ്പെടുകയും ചെയ്‌തു എന്നുമാണ് കേസ്. പൂർവ്വ വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്ന ത്. മരിച്ച കുഞ്ഞിരാമന്റെ മകൻ എം.പി. വിപിൻ നൽകി യ പരാതിയെ തുടർന്നാണ് ധർമ്മടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
എം.നളിനി, ടി.വി.രൂപേഷ്, എം.പി.പ്രദീപ്, കോ-ഓപ്പ. ഹോസ്‌പിറ്റൽ മാനേജർ
ഒ.എം.ബാബു, പഞ്ചായത്ത് സെക്രട്ടറി വി.പി. ബാബുരാജ്, വില്ലേജ് ഓഫീസർ സുരേന്ദ്രൻ, ഡോ. ചന്ദ്രശേഖരൻ, ഡോ.സി.വി. രമേഷ്, ഫോറൻ സിക് സർജൻ ഡോ.എസ്. ഗോപാലകൃഷ്‌ണപിള്ള, പോലീസ് ഓഫീസർമാരായ പി.എം.സന്തോഷ്, ടി.ജയരാജൻ, നാസ്സർ, എം.പി.വിനോദ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീ. ഡിസ്ട്രിക്ട് ഗവ: പ്ലീഡർ അഡ്വ. ഇ.ജയറാംദാസ് പ്രതിക്ക് വേണ്ടി അഡ്വ. ജി.പി. ഗോപാലകൃഷ്ണനുമാണ് ഹാജരാവുന്നത്. കേസ് ഈ മാസം തിങ്കളാഴ്ച്ച വീണ്ടും കോടതി പരിഗണിക്കും.
Verdict on Monday in Pinarayi stabbing case; murder took place in prediction room































.jpeg)







.jpeg)